അജോയ് വർമ്മ – മോഹന്‍ലാല്‍ ചിത്രം ‘നീരാളി’ ; ടൈറ്റില്‍ പോസ്റ്റര്‍ കാണാം

Mohanlal

മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നീരാളിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സാജു തോമസ് തിരക്കഥയെഴുതുന്ന ചിത്രം ഒരു ത്രില്ലറാണ്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയിലാണ് ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്.

പാര്‍വതി നായര്‍ നായികയാവുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും കേന്ദ്രകഥാപാത്രമാകുന്നു. നീരാളിയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്.

Top