യുപിയിലെ ക്രമസമാധാനനില മികച്ച രീതിയിലാണെന്ന് ഇനിയെങ്കിലും മനസ്സിലായില്ലേയെന്ന് അജയ് മിശ്ര

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. യുപിയിലെ ക്രമസമാധാനനില മികച്ച രീതിയിലാണെന്ന് ഇനിയെങ്കിലും മനസ്സിലായില്ലേ. ലഖിംപൂര്‍ഖേരി കേസില്‍ മകന്‍ ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചതിനെ വെല്ലുവിളിച്ചുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കാനിരിക്കെയാണ് അജയ്മിശ്രയുടെ യുപി തെരെഞ്ഞെടുപ്പ് സംബന്ധിച്ച് പ്രസ്താവന പുറത്തുവരുന്നത്.

ലഖീംപ്പൂര്‍ ഖേരി കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പ്രതിചേര്‍ക്കപ്പെടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തെരെഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെയാണ് വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി നാലു കര്‍ഷകരുള്‍പ്പടെ എട്ടുപേര്‍കൊല്ലപ്പെട്ട സംഭവത്തില്‍ ആശിഷ് മിശ്രക്കു ജാമ്യം ലഭിച്ചത്.

യുപിയിലെ ക്രമസമാധാന നില മികച്ചതല്ലായിരുന്നുവെങ്കില്‍ ബിജെപി വിജയിക്കുമായിരുന്നോയെന്ന് അജയ്മിശ്ര ചോദിച്ചു. പ്രധാനമന്ത്രി മോദിയുടേയും മുഖ്യമന്ത്രി യോഗിയുടേയും നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് നേരത്ത പറഞ്ഞിരുന്നുവെന്നും അജയ് മിശ്ര ചൂണ്ടിക്കാണിച്ചു.

Top