Ajay Devgn vs KRK: Karan Johar paid Rs 25 lakh to speak in favour of ADHM

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് അജയ് ദേവ്ഗണ്‍.

കരണ്‍ ജോഹറിന്റെ പുതിയ ചിത്രം ഏ ദില്‍ ഹേ മുഷ്‌കിലിനെ പുകഴ്ത്താന്‍ സിനിമാ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ കമാല്‍ ആര്‍ ഖാന് കരണ്‍ ജോഹര്‍ 25 ലക്ഷം രൂപ കൈകൂലി നല്‍കിയെന്നാണ് അജയ് ആരോപിക്കുന്നത്.

രണ്‍ബീര്‍ കപൂര്‍, ഐശ്വര്യ റായ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹേ മുഷ്‌കിലും അജയ് ദേവ്ഗണ്‍ പ്രധാന വേഷത്തിലെത്തുന്ന ‘ശിവായ്’ എന്ന ചിത്രവും ഈ വര്‍ഷം ദീപാവലിക്കു ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാനൊരുങ്ങുകയാണ്.

ഇതിനിടയിലാണ് അജയ് ദേവ്ഗണ്‍ ചിത്രത്തെ മോശമാക്കിയും കരണ്‍ ജോഹര്‍ ചിത്രത്തെ പുകഴ്ത്തിയും കമാല്‍ ആര്‍ ഖാന്‍ ട്വീറ്റ് ചെയ്യുന്നത്.
ഈ പശ്ചാത്തലത്തിലാണ് കരണ്‍ നല്‍കിയ 25 ലക്ഷം രൂപ വാങ്ങിയാണ് കമാല്‍ ഇത്തരത്തില്‍ ട്വീറ്റ് ചെയ്തതെന്ന് അജയ് ദേവ്ഗണ്‍ ആരോപിച്ചത്.

ആരോപണം തെളിയിക്കുന്നതിനായി ശിവായിയുടെ നിര്‍മാതാവ് കുമാര്‍ മങ്കാതും കമാല്‍ ഖാനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണങ്ങളും അജയ് ദേവ്ഗണ്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ശിവായെക്കുറിച്ചുള്ള കമാല്‍ ഖാന്റെ അഭിപ്രായം ചിത്രത്തെ മോശമായി ബാധിച്ചെന്നും കരണ്‍ ജോഹര്‍ ചിത്രത്തെ ഇത്രമാത്രം പുകഴ്‌ത്തേണ്ടതുണ്ടോയെന്നും ഫോണിലൂടെ കുമാര്‍ മങ്കാത് കമാല്‍ ഖാനോട് ചോദിക്കുന്നുണ്ട്.

താന്‍ ഏ ദില്‍ ഹേ മുഷ്‌കിലിനെ പുകഴ്ത്തിയത് തനിക്ക് കരണ്‍ ജോഹര്‍ 25 ലക്ഷം രൂപ പാരിതോഷികം നല്‍കിയെന്നായിരുന്നു കുമാര്‍ മങ്കാതിന്റെ ചോദ്യത്തിന് കമാല്‍ ഖാന്റെ മറുപടി.

ഇത്രയും രൂപ തന്നാല്‍ നിങ്ങള്‍ ഞങ്ങളുടെ ചിത്രത്തെക്കുറിച്ച് പുകഴ്ത്തുമോയെന്ന് കുമാര്‍ മങ്കാത് തിരിച്ചു ചോദിക്കുന്നതും ഫോണ്‍ സംഭാഷണത്തിലുണ്ട്.

Top