അജയ് ദേവ്ഗണ്‍ ചിത്രം മൈദാന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ജയ് ദേവ്ഗണ്‍ നായകനാകുന്ന പുതിയ ചിത്രം മൈദാന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. 2021 ഓഗസ്റ്റ് 13ന് ആണ് ചിത്രത്തിന്റെ റിലീസ്.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഫുട്‌ബോള്‍ പരിശീലകനായ സെയ്ദ് അബ്ദുള്‍ റഹ്മാന്‍ ആയിട്ടാണ് അജയ് ദേവ്ഗണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

1951ലും 1992ലും ഇന്ത്യയെ ഏഷ്യന്‍ ഗെയിംസില്‍ വിജയത്തിലേക്ക് നയിച്ച പരിശീലകനാണ് സെയ്ദ് അബ്ദുള്‍ റഹ്മാന്‍.

അമിത് രവിന്ദെര്‍നാഥ് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പ്രിയാമണിയാണ് നായികയാകുക.

Top