സയിദ് അബ്ദുള്ളായി അജയ് ദേവ്‌ഗണ്‍; ഭാര്യാ വേഷത്തില്‍ കീര്‍ത്തിയും; ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

ന്ത്യന്‍ ഫുട്ബോള്‍ ലോകത്തെ അതികായനായ സയിദ് അബ്ദുള്‍ രഹീമിന്റെ ജീവചരിത്രം അഭ്രപാളികളിലേയ്ക്ക് എത്തുമ്പോള്‍ അജയ് ദേവ്‌ഗണ്ണാണ് നായകനാകുന്നത്. അമിത് രവീന്ദര്‍നാഥ് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു.

‘മൈതാന്‍’എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷം കീര്‍ത്തിക്ക് ലഭിക്കുന്ന മികച്ച പ്രോജക്ട് ആണ് ‘മൈതാന്‍’.

1950-63 കാലഘട്ടങ്ങളില്‍ ഇന്ത്യയുടെ ഫുട്ബോള്‍ കോച്ച് ആയിരുന്നു സയിദ്. സ്പോര്‍ട്സ് ഡ്രാമമായി ഒരുക്കുന്ന ചിത്രത്തില്‍ അജയ് ദേവഗണ്ണിന്റെ ഭാര്യാ വേഷമാണ് കീര്‍ത്തിയുടേത്. ബോണി കപൂര്‍, ആകാശ് ചൗള, അരുണവ ജോയ് സെന്‍ഗുപ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top