ആദായനികുതി ഓഫീസറായി അജയ് ദേവ്ഗൺ ; റെയ്ഡ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ

Ajay Devgan

ജയ് ദേവ്ഗൺ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ബോളിവുഡ് ചിത്രം റെയ്ഡിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രാജ് കുമാർ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദായനികുതി ഓഫീസറുടെ വേഷത്തിലാണ് അജയ് ദേവ്ഗൺ എത്തുന്നത്.

ഇലിയാന ഡി ക്രൂസ്, സൌരഭ് ശുക്ല എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റിതേഷ് ഷാ തിരക്കഥ ഒരുക്കുന്ന ചിത്രം മാർച്ച് 16 ന് റിലീസ് ചെയ്യും.

ലക്നൗ പശ്ചാത്തലമാക്കി 1980-കളുടെ തുടക്കത്തിൽ നടന്ന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ റെയ്ഡിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Top