100 കോടി ക്ലബില്‍ അജയ് ദേവ്ഗണ്‍;ശൈത്താന്‍ കുതിപ്പ് തുടരുന്നു

ജയ് ദേവ്ഗണ്‍, ജ്യോതിക, ആര്‍ മാധവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ശൈത്താന്‍ 100 കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് 10-ാം നാളാണ് ചിത്രത്തിന്റെ ഈ നേട്ടം. 106.84 കോടി രൂപയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 100 കോടി ക്ലബ്ബിലെത്തുന്ന അജയ് ദേവ്ഗണിന്റെ 13-ാമത്തെ ചിത്രമാണ് ‘ശൈത്താന്‍’. മൂന്ന് ചിത്രങ്ങള്‍ 200 കോടി ക്ലബ്ബിലും ഇടം നേടി. തന്‍ഹാജിയാണ് ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കിയ അജയ് ദേവ്ഗണ്‍ ചിത്രം.

‘ശെയ്ത്താ’ന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ ചിത്രം പ്രതീക്ഷ ജനിപ്പിച്ചിരുന്നു. വികാസ് ബാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജയ് ദേവ്ഗണ്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് ‘ശെയ്ത്താ’ന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം മാര്‍ച്ച് എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

Top