ഇത്തരം പരസ്യ ചിത്രങ്ങളില്‍ അജയ് ദേവ്ഗണ്‍ അഭിനയിക്കരുതെന്ന് ആരാധകന്റെ അഭ്യര്‍ത്ഥന

ബോളിവുഡില്‍ നിരവിധി ആരാധകര്‍ ഉള്ള നടനാണ് അജയ് ദേവ്ഗണ്‍. അര്‍ബുദ രോഗിയായ ഒരു ആരാധകന്‍ താരത്തിന് എഴുതിയ അഭ്യര്‍ഥനകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയായിരിക്കുന്നത്. അജയ് പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിക്കരുതെന്നാണ് ആരാധകന്റെ ആവശ്യം.

നാല്‍പ്പതുകാരനായ നനക്രം എന്ന ആരാധകനാണ് അജയ് ദേവ്ഗണിനോട് പുകയില ഉത്പന്നങ്ങളുടെ പരസ്യ ചിത്രത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ അച്ഛന്‍ അജയ് ദേവ്ഗണിന്റെ വളരെ കടുത്ത ആരാധകനാണെന്ന് നനക്രത്തിന്റെ മകന്‍ ദിനേശ് പറയുന്നു. കുറച്ചുവര്‍ഷം മുമ്പ് അച്ഛന്‍ ഉപയോഗിച്ചിരുന്നത് അജയ് ദേവ്ഗണ്‍ പരസ്യങ്ങളില്‍ പറയുന്ന അതേ ബ്രാന്‍ഡ് പുകയില ഉല്‍പ്പന്നമായിരുന്നു. അജയ് ദേവ്ഗണ്‍ അച്ഛനില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഇത്തരം പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍ അജയ് ദേവ്ഗണിനെപ്പോലുള്ള വലിയ താരങ്ങള്‍ അഭിനയിക്കാന്‍ പാടില്ലായിരുന്നു എന്ന് ദിനേശ് പറയുന്നു.

ആയിരത്തോളം ചെറുകുറിപ്പുകളാണ് ഇതുസംബന്ധിച്ച് നനക്രയുടെ കുടുംബം വിതരണം ചെയ്തിരിക്കുന്നത്. മദ്യം, സിഗരറ്റ്, മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ആരോഗ്യത്തിന് ഹാനീകരമാണെന്നും അജയ് ദേവ്ഗണ്‍ അവയുടെ പരസ്യത്തില്‍ അഭിനയിക്കരുതെന്നുമാണ് കുറിപ്പില്‍ പറയുന്നത്

Top