350 കോടി രൂപയ്ക്ക് ചെല്‍സിയിലേക്ക് പുതിയ കളിക്കാരന്‍ എത്തുന്നു

ലണ്ടന്‍: ചെല്‍സിയിലേക്ക് പുതിയ കളിക്കാരന്‍ എത്തുന്നു. അയാക്സ് താരം ഹക്കിം സിയെച്ച് ആണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സിയിലേക്ക് കൂറുമാറ്റത്തിനൊരുങ്ങുന്നത്. 45 മില്യണ്‍ യുറോയ്ക്ക്(ഏകദേശം 350 കോടി രൂപ) ചെല്‍സിയുമായി കരാറിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

സിയെച്ചിനെ ടീമിലെത്തിക്കാന്‍ ജനുവരിയില്‍ ശ്രമം നടത്തിയെങ്കിലും നടന്നിരുന്നില്ല. എന്നാല്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. താരം ടീമിലെത്തുന്നതോടെ ചെല്‍സിയുടെ മധ്യനിര കൂടുതല്‍ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ സമ്മറില്‍ ട്രാന്‍സ്ഫര്‍ വിലക്കുണ്ടായിരുന്നതിനാല്‍ ചെല്‍സിക്ക് കളിക്കാരെ എത്തിക്കാന്‍ സാധിച്ചിരുന്നില്ല. സമ്മറില്‍ കളിക്കാര്‍ക്കുവേണ്ടി കാര്യമായി ഇറങ്ങാനാണ് ക്ലബ്ബ് മാനേജ്മെന്റിന്റെ ശ്രമമെന്നും സൂചനയുണ്ട്.

Top