നെറോക്കയുടെ പരിശീലകന്‍ ഗിഫ്റ്റ് റൈഖാന്‍ ഇനി ഐസാള്‍ ടീമിനെ നയിക്കും

മണിപ്പൂര്‍: നെറോക്കയുടെ പരിശീലകന്‍ ഗിഫ്റ്റ് റൈഖാന്‍ ഇനി ഐസാള്‍ ടീമിനെ നയിക്കും. ഒരു വര്‍ഷത്തെ കരാറിലാണ് മുന്‍ ഐലീഗ് ചാമ്പ്യന്മാര്‍ ഗിഫ്റ്റിനെ പരിശീലകനായി എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ഐലീഗ് സീസണിലെ മോശം പ്രകടനവും ഏഷ്യയിലെ മോശം പ്രകടനവും കാരണം രണ്ട് പരിശീലകരെയാണ് ഐസാള്‍ കഴിഞ്ഞ സീസണില്‍ പുറത്താക്കിയത്.

നെറോക്കയ്ക്ക് ഐലീഗില്‍ മികച്ച ഒന്നാം സീസണാണ് ഗിഫ്റ്റ് റൈഖാന്‍ സമ്മാനിച്ചത്. ആദ്യ സീസണില്‍ തന്നെ ലീഗില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ നെറോക്കയ്ക്കായി. 2015 മുതല്‍ നെറോക്കയുടെ പരിശീലകനാണ് ഗിഫ്റ്റ്. മുന്‍പ് പൂനെ എഫ് സി, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, വാസ്‌കോ ഗോവ, ഇന്ത്യന്‍ ബാങ്ക് തുടങ്ങി മികച്ച ക്ലബുകള്‍ക്കായി ഗിഫ്റ്റ് റൈഖാന്‍ കളിച്ചിട്ടുമുണ്ട്.

Top