ഐ ലീഗ് ഫുട്ബോള്‍; ഗോകുലം എഫ്‌സി ഐസ്വാള്‍ കളി സമനിലയില്‍ കലാശിച്ചു

ന്നലെ നടന്ന ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്‌സിയും ഐസ്വാളും സമനിലയില്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു ഇരുടീമുകളും ഏറ്റുമുട്ടിയത്.

മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടുകയും ചെയ്തു. 14-ാം മിനിറ്റില്‍ അബ്ദു ലെയ് കനൗട്ട് ഗോള്‍ അടിച്ചു.

മത്സരത്തിന്റെ 20ാം മിനിറ്റില്‍ ഐ സ്വാള്‍ താരം ജോസഫ് അഡ്ജെ റെഡ് കാര്‍ഡിന് പുറത്താവുകയും ചെയ്തു.

ഗോകുലത്തിന്റെ അടുത്ത മത്സരം നടക്കുക ഈ മാസം ഒന്‍പതിന് ചെന്നൈ സിറ്റി എഫ്.സിയുമായാണ്.

Top