Aiyf march-moral policing

കൊച്ചി: മറൈൻ ഡ്രൈവിൽ സദാചാര ഗുണ്ടായിസം നടത്തിയ ശിവസേനയുടെ ഓഫീസിലേക്ക് എ ഐ വൈ എഫ് ചൂരലുമായി മാർച്ച് നടത്തി.

സദാചാരത്തിന്റെ പേര് പറഞ്ഞ് കേരളത്തിലെ യുവതി യുവാക്കളെ അക്രമിക്കുന്ന ശിവസേനയ്ക്ക് എതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ അരുൺ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

മറെൻഡ്രൈവിൽ നിന്നും ആരംഭിച്ച മാർച്ച് ശിവസേന ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു എഐവൈഎഫ് സംസ്ഥാന കമ്മറ്റി അംഗം ങ്ങാളായ കെ അർ റനീഷ്, കെ എസ് ജയദീപ് ,ജില്ലാ ജോയിന്റ് സെക്രട്ടറി മാരായ വി എസ് സുനിൽകുമാർ ,ആൽവിൻ സേവ്യർ ,പി എ നവാസ് ,നിമിഷരാജു, കെ എ ബൈജു ,എന്നിവർ സംസാരിച്ചു കെ പി വിപിൻ രാജ് ,പി കെ ഷിഫാസ് ,എം അർ സുർജിത്ത് ,പി എസ് ശ്രീജിത്ത്, എന്നിവർ നേതൃത്വം നൽകി.

Top