പ്രവാസിയായിരുന്ന സുഗതന്റെ മരണം; പൊലീസ് അന്വേഷണം തുടങ്ങി

suicide

പത്തനാപുരം: വാഹന വര്‍ക്ക് ഷോപ്പ് നിര്‍മ്മിക്കുന്നതിനെതിരെ എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതില്‍ മനംനൊന്ത് പ്രവാസി സംരംഭകന്‍ സുഗതന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതനാണ് വര്‍ക്ക്‌ഷോപ്പ് നിര്‍മ്മാണ സ്ഥലത്ത് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. സുഗതന്റെ മരണത്തില്‍ ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും പ്രവാസി മലയാളി അസോസിയേഷനും ചില രാഷ്ട്രീയ സംഘടനകളും പരാതി നല്‍കിയിരുന്നു. കുന്നിക്കോട് പോലീസിനാണ് കേസിന്റെ അന്വേഷണ ചുമതല.

ഗള്‍ഫിലെ 40 വര്‍ഷത്തെ ജീവിതത്തിന് ശേഷം നാട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സ്വസ്ഥമായി ജീവിതം നയിക്കാമെന്ന സ്വപ്നവുമായിട്ടാണ് സുഗതന്‍ നാട്ടില്‍ വര്‍ക്ക് ഷോപ്പ് തുടങ്ങാനൊരുങ്ങിയത്. താന്‍ നടത്തുന്ന വര്‍ക്ക് ഷോപ്പില്‍ നാലഞ്ച് പേര്‍ക്ക് തൊഴില്‍ നല്‍കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ കക്ഷികളുടെ ഇടപെടല്‍ ഈ പ്രവാസിയുടെ സ്വപ്നങ്ങളും തകര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് സുഗതന്‍ ജീവനൊടുക്കിയത്.

Top