നീരജ് പാണ്ഡേ ചിത്രം ‘അയാരി’ ഫെബ്രുവരി 9ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു

Aiyaary

നീരജ് പാണ്ഡേ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അയാരി’ ഫെബ്രുവരി 9ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. സംവിധായകൻ തന്റെ ട്വീറ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസിംഗ് തീയതി അറിയിച്ചത്.

സിദ്ദാര്‍ത്ഥ് മല്‍ഹോത്ര, രാകുല്‍ പ്രീത്, മനോജ് ബാജ്പേയ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായാണ് ചിത്രത്തിൽ എത്തുന്നത്. കൂടാതെ അനുപം ഖേറും നസറുദ്ദീൻ ഷായും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രം നേരത്തെ ജനുവരി 26ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.പിന്നീട് തീയതി മാറ്റുകയായിരുന്നു.

Top