അവാര്‍ഡ് ചടങ്ങില്‍ ഐശ്വര്യക്കൊപ്പം മകള്‍, ചിത്രങ്ങള്‍ പങ്കുവച്ച് താരം

വാഷിംഗ്ടണ്‍: മകള്‍ ആരാധ്യയുമൊത്തുള്ള അവാര്‍ഡ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഐശ്വര്യറായി. സിനിമാ- ടെലിവിഷന്‍ രംഗത്തുള്ള സ്ത്രീകള്‍ക്ക് നല്‍കുന്ന മെറില്‍ സ്ട്രീപ്പ് അവാര്‍ഡ് ഓഫ് എക്‌സലന്‍സിന്റെ ആദ്യ അവാര്‍ഡാണ് ഐശ്വര്യ റായി മകള്‍ക്കൊപ്പമെത്തി വാങ്ങിയത്. അമ്മ വൃന്ദ റായിയും ഐശ്വര്യക്കും മകള്‍ക്കും ഒപ്പം ഉണ്ടായിരുന്നു. വാഷിംഗ്ടണ്‍ ഡിസിയില്‍ വച്ചായിരുന്നു ചടങ്ങ്.

കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് മുന്‍ ലോകസുന്ദരി എത്തിയപ്പോള്‍ അമ്മയ്‌ക്കൊപ്പം വസ്ത്രധാരണത്തില്‍ മികവു കാട്ടി ആരാധ്യ പിങ്ക് ഗൗണില്‍ തിളങ്ങി. നിരവധി ചത്രങ്ങളാണ് ഐശ്വര്യ സോഷ്യല്‍ മീഡിയകളിലൂടെ പങ്ക് വച്ചിരിക്കുന്നത്. തന്റെ ആരാധകര്‍ക്കും ഐശ്വര്യ നന്ദി അറിയിച്ചു.

തന്റെ മകളെ വളരെ ശ്രദ്ധയോടെ നോക്കുന്ന അമ്മയാണ് ഐശ്വര്യ എന്ന് രാജ്യാന്തര മാധ്യമങ്ങള്‍ പോലും വിലയിരുത്താറുണ്ട്. മകള്‍ കഴിഞ്ഞിട്ടേ തനിക്ക് എന്തുമുള്ളൂ എന്ന് നിരവധി അഭിമുഖങ്ങളില്‍ ഐശ്വര്യ പറഞ്ഞിട്ടുണ്ട്.

2007 ഏപ്രിലിലാണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹിതരാകുന്നത്. 2011 നവംബര്‍ 16നാണ് ആരാധ്യ ജനിക്കുന്നത്.

Top