അവള്‍ എന്റെ മകളാണ്, ചേര്‍ത്തുപിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് ഐശ്വര്യ റായ്

ടുത്തിടെ ഐശ്വര്യ റായ് മകള്‍ ആരാധ്യയുടെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അതിനു പിന്നാലെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ പറയുന്നതല്ല താന്‍ എന്താണെന്ന് തീരുമാനിക്കുന്നതെന്ന് ഐശ്വര്യ പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് ഐശ്വര്യയുടെ പ്രതികരണം. ഞാന്‍ ചെയ്യുന്ന കാര്യങ്ങളെയോ, പൊതു ഇടങ്ങളില്‍ ഞാനെങ്ങനെ എന്റെ മകളോട് പെരുമാറുന്നു എന്നതിനെയോ ഈ അഭിപ്രായങ്ങള്‍ ഒരിക്കലും സ്വാധീനിക്കാന്‍ പോകുന്നില്ലെന്നും ഐശ്വര്യ വ്യക്തമാക്കി.

‘അവള്‍ എന്റെ മകളാണ്. ഞാന്‍ അവളെ സ്‌നേഹിക്കുന്നു. അവളെ സംരക്ഷിക്കുകയും ചേര്‍ത്തുപിടിക്കുകയുമെല്ലാം ചെയ്യും. എന്റെ മകളും എന്റെ ജീവിതമാണ്’. ഐശ്വര്യ വ്യക്തമാക്കി.

എന്തെല്ലാം തരത്തിലുള്ള ട്രോളുകള്‍ വന്നാലും താന്‍ ഇങ്ങനെ തന്നെ ആയിരിക്കുമെന്നും താന്‍ ചെയ്യുന്ന കാര്യങ്ങളെ വിധിക്കുകയോ വിധിക്കാതിരിക്കുകയോ ചെയ്യാമെന്നും ഐശ്വര്യ പറഞ്ഞു. ആളുകള്‍ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഫോട്ടോയ്ക്ക് വേണ്ടിയാണ് അവര്‍ ശ്രമിക്കുന്നതെങ്കില്‍ എനിക്കതിന് കഴിയില്ല.

LOVE YOU UNCONDITIONALLY???✨Happiest Mama in the World ?

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

അതേസമയം, ഐശ്വര്യ റായ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫന്നേ ഖാന്‍ പ്രദര്‍ശനം തുടരുകയാണ്. 2.15 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍. പത്തൊന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം അനില്‍ കപൂറും ഐശ്വര്യ റായിയും ഒന്നിക്കുന്ന ചിത്രമാണ് ഫന്നേ ഖാന്‍. ചിത്രത്തില്‍ സംഗീതപ്രേമിയും വളരെ സാധാരണക്കാരനുമായ ഒരു പിതാവിനെയാണ് അനില്‍ കപൂര്‍ അവതരിപ്പിക്കുന്നത്. ഡച്ച് ചിത്രമായ എവരിബഡീസ് ഫെയിമസിന്റെ റീമേക്കാണ് ഫന്നേ ഖാന്‍.

Top