ഐശ്വര്യ ലക്ഷ്മി തമിഴകത്തേക്ക്; അരങ്ങേറ്റം വിശാലിനൊപ്പം

നിവിന്‍ പോളി പ്രധാന വേഷത്തിലെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി മലയാള സിനിമയില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് ടൊവിനോയുടെ മായാനദിയിലൂടെയാണ് ഐശ്വര്യ മലയാള സിനിമയില്‍ ചുവടുറപ്പിക്കുന്നത്. പ്രേക്ഷകരെല്ലാം ഒരുപോലെ നെഞ്ചിലേറ്റിയ ചിത്രം കൂടിയാണ് മായാനദി.

ഇപ്പോള്‍ ഐശ്വര്യ ലക്ഷ്മി തമിഴകത്തേക്ക് ചുവടുവെയ്ക്കുകയാണ്. വിശാലും സംവിധായകന്‍ സുന്ദര്‍ സി യും ഒന്നിക്കുന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ തമിഴില്‍ എത്തുന്നത്. തമന്ന ബാട്ടിയയും നായികാവേഷത്തിലെത്തുന്നുണ്ട്. ട്രിഡന്റ് ആര്‍ട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നറായിരിക്കും.

ഫഹദ് ഫാസിലിനൊപ്പമുള്ള വരത്തനാണ് ഐശ്വര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ആസിഫ് അലിക്കൊപ്പമുള്ള വിജയ് സൂപ്പറും പൗര്‍ണമിയും, കാളിദാസ് ജയറാമിനൊപ്പമുള്ള അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നിവയും ഐശ്വര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്.

Top