മിഥുന്‍ മാനുവലിന്റെ പുതിയ ചിത്രത്തില്‍ കാളിദാസിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി

ട് ഒരു ഭീകരജീവിയാണ്, ആന്‍മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ ചിത്രത്തില്‍ കാളിദാസ് ജയറാം നായകനായി എത്തുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി കാളിദാസിന്റെ നായികയായി എത്തുന്നുവെന്നാണ് പുതിയ വാര്‍ത്ത.

അശോകന്‍ ചെരുവിഗ്ലിന്റെ ചെറുകഥയെ അവലംബിച്ചുകൊണ്ട് ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ്. സംഗീതം ഗോപി സുന്ദര്‍. രണധീവേയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിങ് ലിജോ പോള്‍. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

Top