നിവിന്‍ പോളിയും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു

ണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിനു ശേഷം ഐശ്വര്യ ലക്ഷ്മിയും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു. പുതുമുഖ സംവിധായകന്‍ രാജേഷ് രവി സംവിധാനം ചെയ്യുന്ന ബിസ്മി സ്‌പെഷല്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും എത്തുന്നത്. സുഷിന്‍ ശ്യാമാണ് സംഗീതം. സനു വര്‍ഗീസ് സിനിമാറ്റോഗ്രഫി. മുഹമ്മദ് അലിയാണ് എഡിറ്റര്‍. വീക്കന്‍ഡ് ബ്ലോക്ബസ്‌റ്റേഴ്‌സിനു വേണ്ടി സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് നിവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, സുദേവ് നായര്‍, അര്‍ജുന്‍ അശോകന്‍, നിമിഷ സജയന്‍, മണികണ്ഠന്‍ ആചാരി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

Top