ആക്ഷനില്‍ നിറഞ്ഞാടി ഐശ്വര്യ ലക്ഷ്മി; ടീസര്‍ പുറത്തുവിട്ടു

ശ്വര്യ ലക്ഷ്മിയുടെ ആദ്യ തമിഴ് ചിത്രമായ ‘ആക്ഷന്റെ’ ടീസര്‍ പുറത്തുവിട്ടു. വിശാലാണ് ചിത്രത്തിലെ നായകന്‍. 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തുവിട്ടത്.


സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രം പേരു പോലെ തന്നെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രമാണ്. ഐശ്വര്യ ലക്ഷ്മിയ്ക്ക് പുറമെ തമന്നയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നേരത്തേ പുറത്തുവിട്ട ചിത്രത്തിലെ തമന്നയുടെ ലുക്ക് വൈറലായിരുന്നു.യോഗിബാബു, ആകാന്‍ഷ പുരി, കബീര്‍ ദുഹാന്‍ സിംഗ്, രാംകി തുടങ്ങിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഹിപ്‌ഹോപ് തമിഴനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അന്‍പറിവാണ് ചിത്രത്തിലെ സംഘട്ടന സംവിധാനം.

Top