മോട്ടോര്‍ സ്‌പോര്‍ട്‌സില്‍ ലോകകിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ഐശ്വര്യ

ബംഗളൂരു: മോട്ടോര്‍ സ്‌പോര്‍ട്‌സില്‍ ലോകകിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം കരസ്ഥമാക്കി ബംഗളൂരു സ്വദേശിനി ഐശ്വര്യ പിസ്സായ്. ഞായറാഴ്ച ഹംഗറിയില്‍ നടന്ന രാജ്യാന്തര മോട്ടോര്‍ സൈക്ലിങ് ഫെഡറേഷന്‍ (എഫ്.ഐ.എം) ലോകകപ്പിലെ വനിതാ വിഭാഗത്തില്‍ ജേതാവായതോടെയാണ് ഐശ്വര്യ ഈ നേട്ടം സ്വന്തമാക്കിയത്.

നാലു ചാമ്പ്യന്‍ഷിപ്പുകളാണ് എഫ്.ഐ.എം ലോകകപ്പിന്റെ ഭാഗമായി ഉണ്ടായിരുന്നത്. ദുബായില്‍ നടന്ന ആദ്യ റൗണ്ടില്‍ ഒന്നാമതെത്തിയ ഐശ്വര്യ പോര്‍ച്ചുഗലില്‍ നടന്ന രണ്ടാം റൗണ്ടില്‍ മൂന്നാം സ്ഥാനത്തെത്തി. സ്‌പെയിനില്‍ നടന്ന മൂന്നാം റൗണ്ടില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഐശ്വര്യ ഹംഗറിയില്‍ നടന്ന നാലാമത്തെയും അവസാനത്തെയും റൗണ്ടില്‍ നാലാം സ്ഥാനവും നേടി.

നാല് ചാമ്പ്യന്‍ ഷിപ്പുകളില്‍ നിന്നായി 65 പോയിന്റോടെയാണ് ഐശ്വര്യ കിരീടമണിഞ്ഞത്. 61 പോയിന്റ് നേടിയ പോര്‍ച്ചുഗീസ് താരം റിത വിയേരയാണ് രണ്ടാം സ്ഥാനത്ത്.

Top