സൂപ്പര്‍ സ്റ്റാര്‍ എത്തിയിട്ടും നിലം പത്തി ഐശ്വര്യ രജനികാന്തിന്റെ ലാല്‍ സലാം

റിലീസിന് മികച്ച കളക്ഷനാണ് നേടിയതെങ്കിലും പിന്നീടങ്ങോട്ട് നിലം പത്തുകയായിരുന്നു ലാല്‍ സലാം. രജനികാന്ത് വേഷമിടുന്നു എന്നതിനാല്‍ സിനിമാ വാര്‍ത്തകളില്‍ നിറഞ്ഞതാണ് ലാല്‍ സലാം. എക്സ്റ്റന്‍ഡഡ് കാമ്യോയായിട്ടാണ് രജനികാന്ത് വേഷമിട്ടിരിക്കുന്നത്. വിഷ്ണു വിശാലാണ് നായകന്‍. സംവിധായിക ഐശ്വര്യ രജനികാന്തിന്റെ പുതിയ ചിത്രമായി എത്തിയ ലാല്‍ സലാം റിലീസിന് നേടിയത് 4.41 കോടി രൂപയാണ്. വിക്രാന്തും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ മാത്രം നേടാനായത് 14.16 കോടി രൂപയാണ്. ഛായാഗ്രാഹണം വിഷ്ണു രംഗസ്വാമിയാണ്. സംഗീതം എ ആര്‍ റഹ്‌മാനും.

രജനികാന്ത് മൊയ്തീന്‍ ഭായ് എന്ന കഥാപാത്രമായിട്ടാണ് ലാല്‍ സലാമില്‍ വേഷിട്ടത്. വിഷ്ണു വിശാല്‍ തിരുവായും വേഷമിട്ടു. ലിവിംഗ്‌സ്റ്റണ്‍, വിഘ്‌നേശ്, സെന്തില്‍, ജീവിത, കെ എസ് രവികുമാര്‍, നിരോഷ, വിവേക് പ്രസന്ന, ധന്യ ബാലകൃഷ്ണ, പോസ്റ്റര്‍ നന്ദകുമാര്‍, ആദിത്യ മേനന്‍, അമിത് തിവാരി തുടങ്ങിയവരും വേഷമിട്ടു. ലാല്‍ സലാം ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ലാല്‍ സലാമില്‍ അതിഥി വേഷത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവും ഉണ്ട്.

ധനുഷ് നായകനായി ‘3’ഉം ‘എന്ന ചിത്രത്തിനു പുറമേ വെയ് രാജ വെയ്’, സിനിമാ വീരന്‍ എന്നിവയും സംവിധാനം ചെയ്ത ഐശ്വര്യ രജനികാന്ത് ‘സ്റ്റാന്‍ഡിംഗ് ഓണ്‍ ആന്‍ ആപ്പിള്‍ ബോക്‌സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍’ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. വിഷ്ണു വിശാലിന്റെ ലാല്‍ സലാമിന്റെ തിരക്കഥയും ഐശ്വര്യയുടേതാണ്. കഥയെഴുതിയ വിഷ്ണു രംഗസ്വാമിയും ചിത്രത്തിന്റെ തിരക്കഥയില്‍ പങ്കാളിയായിരിക്കുന്നു. 150 മിനിറ്റാണ് ദൈര്‍ഘ്യം.

Top