പുതിയ ചിത്രത്തില്‍ പ്രഭുദേവയുടെ നായികയായി ഐശ്വര്യ രാജേഷ് എത്തുന്നു

പ്രഭുദേവയുടെ നായികയായി ഐശ്വര്യ രാജേഷ് എത്തുന്നു.

വിജയ് സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രം ഒരു ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നതെന്നാണ് സൂചന.

പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഐശ്വര്യ ഇപ്പോള്‍ വളരെ ശ്രദ്ധിക്കപ്പെടുന്ന നായിക നിരയിലേക്ക് ഉയരുകയാണ്.

വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്രം എന്ന സിനിമയിലും ധനുഷിനെ നായകനാക്കി വെട്രിമാരന്‍ ഒരുക്കുന്ന വാടാ ചെന്നൈയിലും, മണിരത്‌നത്തിന്റെ പുതിയ സിനിമയിലും ഐശ്വര്യയാണ് നായിക.

Top