ലക്ഷ്മി രാമകൃഷ്ണന്‍ന്റെ പുതിയ ചിത്രത്തില്‍ നായിക ഐശ്വര്യാ രാജേഷ്

ക്ഷ്മി രാമകൃഷ്ണന്‍ വീണ്ടും സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു.

ലക്ഷ്മി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം ഐശ്വര്യാ രാജേഷ് നായികയാകും. അശോക് ശെല്‍വനാണ് ചിത്രത്തിലെ നായകന്‍.

മികച്ച അഭിനയത്രികൂടിയായ ലക്ഷ്മി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ബംഗാളി ചിത്രമായ രാംധനുവില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ലക്ഷ്മി പുതിയ സിനിമ സംവിധാനം ചെയ്യുന്നത്‌.

ലോഹിതദാസ് സംവിധാനം ചെയ്ത ചക്കരമുത്തിലൂടെ മലയാള സിനിമാരംഗത്തെത്തിയ ലക്ഷ്മി ജേക്കബിന്റെ സ്വര്‍ഗരാജ്യമാണ് ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനക്ഷത്രം, ധനുഷ് നായകനാകുന്ന വട ചെന്നൈ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയാണ് ഐശ്വര്യാ രാജേഷ്.

Top