ലോകസുന്ദരി അന്നും ഇന്നും ഒരുപോലെ; ഐശ്വര്യയുടെ 26 വര്‍ഷം പഴക്കമുള്ള ചിത്രം പുറത്ത്

ബോളിവുഡിലെ താരറാണി ഐശ്വര്യ റായിയുടെ 26 വര്‍ഷം പഴക്കമുള്ള ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ലോകസുന്ദരി പട്ടം നേടുന്നതിന് മുന്‍പ് മോഡലിങ് രംഗത്ത് സജീവമായിരുന്നു ഐശ്വര്യ. ആ കാലത്ത് പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ഫോട്ടോ ഗ്രാഫര്‍ ഫറൂഖ് ചോധിയയാണ് ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്.

ചിത്രം പങ്കുവച്ചയുടനെ നിരവധി പേര്‍ കമന്റുകളുമായി എത്തി. രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഐശ്വര്യയുടെ സൗന്ദര്യത്തിന് യാതൊരു മങ്ങലും സംഭവിച്ചിട്ടില്ലെന്ന് ആരാധകര്‍ പറയുന്നത്. 1994 ലാണ് ഐശ്വര്യ മിസ് ഇന്ത്യ ഫസ്റ്റ് റണ്ണറപ്പാകുന്നതും തുടര്‍ന്ന് മിസ് വേള്‍ഡ് മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നതും.

Top