ആരാധ്യയുടെ പ്രായത്തില്‍; ഇന്‍സ്റ്റഗ്രാമിലെ ആഷിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

aishwarya-rai

ബോളിവുഡിന്റെ താരസുന്ദരി ഐശ്വര്യ റായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ച ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. എല്‍കെജിയിലെയും, ഒന്നാം ക്ലാസിലെയും ക്ലാസ് ഫോട്ടോയാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ചത്. ഇതില്‍ ബോളിവുഡിന്റെ ആഷ് എവിടെയാണെന്ന് തപ്പി നടക്കുകയാണ് ആരാധകര്‍.

?LKG Times ??✨

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

ഒന്നാം ക്ലാസിലെ ചിത്രത്തിനൊപ്പം ആരാധ്യയുടെ പ്രായം എന്നാണ് താരം കുറിച്ചിരിക്കുന്നത്. അടുത്തിടെയാണ് ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്.

?Grade 1…the same age as Aaradhya ??

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

ഇന്‍സ്റ്റഗ്രാമില്‍ ആരാധ്യയുടെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം ഐശ്വര്യ നേരത്തെ പങ്ക് വെച്ചിരുന്നു. നിന്നെ ഞാന്‍ അകമഴിഞ്ഞ് സ്‌നേഹിക്കുന്നു, ഈ ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ അമ്മ എന്നായിരുന്നു ചിത്രത്തോടൊപ്പം ഐശ്വര്യ കുറിച്ചിരുന്നത്.

Top