നീണ്ട ഒരിടവേളയ്ക്കു ശേഷം, ഐശ്വര്യ റായിയും അനില്‍ കപ്പൂറും വീണ്ടും ഒരുമിക്കുന്നു

മുംബൈ: വളരെ നീണ്ട ഒരിടവേളയ്ക്കു ശേഷം താര സുന്ദരി ഐശ്വര്യ റായ് ബച്ചനും നിര്‍മാതാവും നടനുമായ അനില്‍ കപൂറും വീണ്ടും ഒന്നിക്കുന്നു.

രാക്യേഷ് ഓംപ്രകാശ് മെഹ്‌റ പിക്‌ച്ചേഴ്‌സിന്റെയും ക്രിയാര്‍ജ് എന്റര്‍ടൈന്‍മെന്റിന്റെയും ബാനറില്‍ ഒരുങ്ങുന്ന ‘ഫാനീ ഖാന്‍’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയും അനില്‍ കപൂറും ഒന്നിക്കുന്നത്.

‘ഹമാരാ ദില്‍ ആപ്‌കെ പാസ് ഹേ’, ‘താല്‍’ എന്നീ ചിത്രങ്ങളാണ് ഈ താര ജോഡികളുടെ മറ്റു ചിത്രങ്ങള്‍.

നല്ലൊരു തിരക്കഥയില്‍ ഒരുങ്ങുന്ന ‘ഫാനീ ഖാന്‍’ ഒരു മ്യുസിക്കല്‍ ചിത്രമാണെന്നും, താന്‍ ആദ്യമായാണ് ഖാന്‍ എന്ന പേരില്‍ ഒരു കഥാപാത്രം അവതരിപ്പിക്കുന്നതെന്നും അനില്‍ കപൂര്‍ പറഞ്ഞു.

ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2018 ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തും.

Top