പാര്‍വതി, ‘എനിയ്ക്ക് കുറച്ച് ടിപ്പ്‌സ് പറഞ്ഞു തരാമോ? നന്നാകാന്‍ വേണ്ടിയാണ്’- ഐശ്വര്യ ലക്ഷ്മി

ലയാള സിനിമയില്‍ വളരെപ്പെട്ടന്ന് തന്നെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദിയിലെ അപ്പു ഇന്നും നമ്മുടെ മനസ്സുകളില്‍ മായാതെ നില്‍ക്കുന്ന കഥാപാത്രമാണ്. മാത്രമല്ല ഇപ്പോള്‍ മോളിവുഡില്‍ നിന്ന് കോളിവുഡിലേയ്ക്ക് ചുവട് ഉറപ്പിച്ചിരിക്കുകയാണ് താരം.

എന്നാല്‍ അഭിനയത്തില്‍ താരത്തെ കൊതിപ്പിക്കുന്നത് മറ്റ് രണ്ട് നടിമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം പറഞ്ഞത്. പാര്‍വതിയുടെ ഓരോ കഥാപാത്രങ്ങളും തന്നെ വളരെയധികം കൊതിപ്പിക്കുന്നുണ്ട്. എനിയ്ക്ക് ഇത്രയും നന്നായി അഭിനയിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ഓരോ തവണ തോന്നി പോകും. പാര്‍വതിയുടെ എല്ലാ ചിത്രങ്ങളും ഇഷ്ടമാണ്. ഒരു ചിത്രം എടുത്തു പറയാന്‍ പ്രയാസമാണ്. പാര്‍വതിയെ പോലെയാണ് ഉര്‍വശിയും. പഴയകാല സിനിമകളില്‍ തന്നെ കൊതിപ്പിച്ച താരം ഉര്‍വ്വശിയാണ്.

പാര്‍വതി അഭിനയിച്ച ചിത്രമായ എന്ന് നിന്റെ മൊയ്തീനിലെ ഇമോഷണല്‍ സീന്‍ എത്ര കണ്ടാലും മതി വരില്ല. എന്നെങ്കിലും അടുത്തു കിട്ടായാല്‍ ചോദിക്കണം എന്ന് വിചാരിച്ച ഒരു ചോദ്യമുണ്ട്. ” എനിയ്ക്ക് കുറച്ച് ടിപ്പ്‌സ് പറഞ്ഞു തരാമോ? നന്നാകാന്‍ വേണ്ടിയാണ്. – ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Top