ഐശ്വര്യാ ലക്ഷ്‍മിയുടെ ‘കുമാരി’ ഒക്ടോബർ 28നു തിയേറ്ററുകളിലേക്ക്

ശ്വര്യാ ലക്ഷ്‍മി, സുരഭി ലക്ഷ്‍മി, സ്വാസിക, തൻവി റാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കുമാരി’ ഈ വെള്ളിയാഴ്ച്ച തിയേറ്ററുകളിലേക്കെത്തും. ‘കുമാരി’യായിട്ടാണ് ആയി ഐശ്വര്യാ ലക്ഷ്മി ചിത്രത്തിൽ അഭിനയിക്കുന്നത്. സ്ത്രീകളെ ആ പ്രായത്തിൽ പൊതുവായി കുമാരി എന്ന് വിളിക്കാറുണ്ട്, അതിനാൽ ആരും വേണമെങ്കിലും കുമാരിയാകാം. അങ്ങനെയുള്ള ഒരു കുമാരിയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്.

ഐതിഹ്യമാലയിൽ നിന്നും ഉരുത്തിരിഞ്ഞെടുത്ത കഥയെയും കുറച്ചു കഥാപാത്രങ്ങളെയും മുൻനിർത്തി സൃഷ്‍ടിച്ചെടുത്ത കഥയാണ് ‘കുമാരി’യുടേത്. പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസും, കേരളത്തനിമയും ഗ്രാമീണതയും ഗൃഹാതുരത്വവും ഉറപ്പു നൽകുന്ന ചിത്രമാണ് ‘കുമാരി’. നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം സുപ്രിയാ മേനോൻ നേതൃത്വം നൽകുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ അവതരിപ്പിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നു.

Top