ഐശ്വര്യകേരളയാത്രക്ക് ഇന്ന് സമാപനം: രാഹുൽ ഗാന്ധി പങ്കെടുക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയ്ക്ക് ഇന്ന് സമാപനം. തിരുവനന്തപുരം ശംഖുമുഖത്ത് വൈകുന്നേരം നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും.

മുഴുവൻ ഘടകകക്ഷിനേതാക്കളെയും പങ്കെടുപിച്ച് കൊണ്ടാണ്  സമാപന സമ്മേളനം. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം പ്രതിരോധത്തിലായ കോൺഗ്രസിനെ സംഘടനാപരമായി ഉണർത്തുന്നതായിരുന്നു ചെന്നിത്തലയുടെ യാത്ര.

ജനുവരി 31 ഉദ്ഘാടനവേദിയിൽ ശബരിമല വിഷയം വീണ്ടും ഉന്നയിച്ച് ഉമ്മൻചാണ്ടിയായിരുന്നു  യാത്രയുടെ തുടക്കം കുറിച്ചത്. മലബാറിൽ ലീഗ് നേതാക്കളുടെ ഉൾപ്പടെ വലിയ പിന്തുണ യാത്രക്ക് ലഭിച്ചു.

Top