ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് ദ്വീപില്‍ നിന്ന് മടങ്ങാന്‍ അനുമതി. മൂന്ന് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് ദ്വീപില്‍ നിന്ന് മടങ്ങാന്‍ ലക്ഷദ്വീപ് പൊലീസ് അനുമതി നല്‍കിയത്.

കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നും ആയിഷ സുല്‍ത്താന ഇടക്കാല മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ ലക്ഷദ്വീപ് പോലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

 

 

Top