ബിജെപിയെ പൊക്കി സിനിമ ചെയ്യുന്ന സിംഹവാലന്‍ കുരങ്ങന്‍മാരുടെ കൂട്ടത്തില്‍ തന്നെ കൂട്ടേണ്ട- ഐഷ സുല്‍ത്താന

ഫ്ളഷ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സംവിധായിക ഐഷ സുല്‍ത്താന. ബിജെപിയെ താഴ്ത്തി കെട്ടിയെന്നുള്ള ഒരു കാരണം കൊണ്ടാണ് തന്റെ സിനിമ ഇറങ്ങാത്തത് എങ്കില്‍ താനത് സഹിച്ചുവെന്നും ബിജെപിയെ പൊക്കി പറഞ്ഞ് സിനിമ ചെയ്യുന്ന കുറേ സിംഹവാലന്‍ കുരങ്ങന്‍മാര്‍ ഉണ്ടാവുമായിരിക്കും തന്നെ ആ കൂട്ടത്തില്‍ കൂട്ടേണ്ടെന്നും ഐഷ ഫെയ്സ്ബുക്കില്‍ കുറിച്ചു.

തന്റെ സംഘപരിവാര്‍ വിരുദ്ധ നിലപാടിന്റെ പേരില്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നാണ് ഐഷയുടെ ആരോപണം. നിര്‍മാതാവ് ബീന കാസിമിന്റെ ഭര്‍ത്താവ് ബിജെപി നേതാവാണ്. ഇതെല്ലാം തടസ്സമാകുന്നു. ഒരു മാസം കൂടി താന്‍ കാത്തിരിക്കുമെന്നും റിലീസിന് നിര്‍മാതാവ് കൂടെ നിന്നില്ല എങ്കില്‍ തനിക്ക് ആവശ്യമുള്ള രംഗങ്ങള്‍ യൂട്യൂബോ ഫെയ്സ്ബുക്കോ വഴി പുറത്തുവിടുമെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ ഐഷ വ്യക്തമാക്കിയിരുന്നു.

ഐഷയുടെ കുറിപ്പ്

അഡ്വക്കേറ്റ് ആറ്റബി എന്റെ സുഹൃത്താണ് അവള്‍ക്ക് ഈ സിനിമയെ പറ്റി യാതൊരു അറിവുമില്ല, മീഡിയയില്‍ അവള്‍ പറയുന്ന കാര്യങ്ങള്‍ കേട്ടപ്പോള്‍ ബീനാ കാസിമിന് മറുപടി തരണമെന്ന് തോന്നി… നിങ്ങള്‍ കെട്ടിച്ചമച്ചു തുപ്പി കൊടുത്ത കഥകളാണ് അവള്‍ പറഞ്ഞോണ്ടിരിക്കുന്നത്….

Top