രാജ്യത്തിനെതിരായി ഒന്നും ചെയ്തിട്ടില്ല, ജനങ്ങള്‍ക്കൊപ്പം നീതിക്കായി നില്‍ക്കുമെന്ന് അയിഷ സുല്‍ത്താന

കൊച്ചി: രാജ്യത്തിനെതിരെ ഒന്നും ചെയ്തിട്ടില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താന വ്യക്തമാക്കി. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകുന്നതിനായി ലക്ഷദ്വീപിലേക്ക് പുറപ്പെടും മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ലക്ഷദ്വീപ് ജനതയ്ക്കായി നീതിക്കൊപ്പം നില്‍ക്കുമെന്നും അവര്‍ പറഞ്ഞു.

ദേശത്തിനെതിരായി ഒന്നും ചെയ്തിട്ടില്ലെന്നും ലക്ഷദ്വീപിലെ ജനതയ്‌ക്കൊപ്പം നീതിക്കായി നില്‍ക്കുമെന്നും സുല്‍ത്താന അറിയിച്ചു. വായില്‍ നിന്ന് വീണ ഒരു വാക്കിന്റെ പേരിലാണ് ഇത്തരത്തിലൊരു ആരോപണം വന്നത്. അത് തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്നും പൊലീസുമായി സഹകരിക്കുമെന്നും അയിഷ സുല്‍ത്താന പറഞ്ഞു. ഇന്ന് ദ്വീപിലെത്തിയ അയിഷ നാളെ വൈകിട്ട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും.

Top