അംബാനിക്കെതിരെ ഭീഷണി സന്ദേശവുമായി ജയ്ഷ് അല്‍ ഹിന്ദ്

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തു നിറച്ച കാറും ഭീഷണി സന്ദേശവും കണ്ടെത്തിയ സംഭവത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്ഷ് അല്‍ ഹിന്ദ്. ടെലഗ്രാം ആപ്പിലൂടെയാണ് ഉത്താരവാദിത്വം ഏറ്റെടുത്തത്.

‘അംബാനിയുടെ വീടിനടുത്ത് വാഹനം കൊണ്ടിട്ട ഞങ്ങളുടെ സഹോദരന്‍ സുരക്ഷിതമായ വീട്ടിലെത്തി. ഇത് ഒരു ട്രെയിലര്‍ മാത്രമാണ്. ഇതിലും വലുത് ഇനി വരാനിരിക്കുന്നു’എന്ന ഭീഷണി സന്ദേശമാണ് ഇവര്‍ പുറത്ത് വിട്ടത്.തീവ്രവാദ ബന്ധം തള്ളിക്കളഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുംബൈ പോലീസ് അറിയിച്ചതിന് പിന്നാലെയാണ് ഉത്തരവാദിത്വം ഏറ്റെടുത്തുള്ള സന്ദേശം വരുന്നത്.

ബിജെപിക്കും ആര്‍എസ്എസിനും ആത്മാവ് വിറ്റ കോര്‍പ്പറേറ്റുകളാണ് തങ്ങളുടെ ശത്രുക്കളെന്നും സംഘടനയ്ക്ക് പണം നല്‍കിയില്ലെങ്കില്‍ മക്കളെ കൊല്ലുമെന്നും ജെയ്ഷ് ഉള്‍ ഹിന്ദ് ഭീക്ഷണി മുഴക്കി. ഇസ്രായേല്‍ എമ്പസിക്ക് മുന്നില്‍ ബോബ് വച്ചിട്ടും അന്വേഷണ ഏജന്‍സിക്ക് പിടിക്കാനായില്ലെന്നും സംഘടന അവകാശപ്പെട്ടുന്നു.

കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന് അടുത്ത് ബോംബ് നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 20 ജലാറ്റിന്‍ സ്റ്റിക് നിറച്ച സ്‌കോര്‍പിയോ കാര്‍ ആണ് കണ്ടെത്തിയത്. വീടിന് മുന്നിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ദുരൂഹ സാഹചര്യത്തില്‍ കാര്‍ ആദ്യം കണ്ടത്. പൊലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ എക്‌സ്‌പ്ലോസീവ് ഡിവൈസുമായി ബന്ധിപ്പിച്ചിരുന്നില്ല. സംഭവത്തില്‍ മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

Top