Airtel,vodafone-offer

ഡല്‍ഹി : രാജ്യത്തിപ്പോള്‍ ജിയോയാണ് താരം. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ വന്‍ ഓഫറുകളുമായി മുന്നോട്ടു വന്നതോടെ ഉപയോക്താക്കളെ പിടിച്ച് നിര്‍ത്താന്‍ വോഡഫോണും എയര്‍ടെലും ഐഡിയയുമൊക്കെ ആകര്‍ഷണീയമായ ഓഫറുകളുമായി രംഗത്തെത്തിക്കഴിഞ്ഞു.

വോഡഫോണാണ് ഡാറ്റാ ഓഫറുകള്‍ നല്‍കുന്നതില്‍ മുന്‍പന്മാര്‍. 998രൂപയ്ക്ക് 20 ജിബി ഡാറ്റയാണ് വോഡഫോണ്‍ ഓഫര്‍ ചെയ്യുന്നത്. 1499 രൂപയാണ് ഈ പാക്കേജിന് ജിയോ ഉപയോക്താക്കളില്‍ നിന്നും ഈടാക്കുന്നത്.

ഫ്രീ കോളുകളും വോഡഫോണ്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ഗുജറാത്തിലാണ് ഈ സേവനങ്ങള്‍ ആദ്യം ലഭ്യമാവുക.

രാജ്യത്തെ ഏറ്റവും വേഗമേറിയ 4ജി യുമായി എയര്‍ടെല്‍ ജിയോക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. 135 mbps വേഗമുള്ള 4ജി ഇന്ത്യയില്‍ ലഭ്യമായുള്ള ഏറ്റവും വേഗമേറിയ 4ജി സേവനമാണ്

ഡാറ്റ നിരക്കുകളും എയര്‍ടെല്‍ കുത്തനെ കുറച്ചിരിക്കുകയാണ്.51 രൂപയ്ക്ക് ഒരുജിബി 3ജി,4ജി ഡാറ്റയാണ് എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍.

ഈ ഓഫര്‍ ലഭ്യമാകുന്നതിന് ആദ്യം 1498 രൂപയ്ക്ക് റീചാര്‍ജ് ചെയ്യണം.പിന്നീട് 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഒരു ജിബി ഡാറ്റ ലഭിക്കും. ഒരു വര്‍ഷമാണ് ഈ ഓഫറിന്റെ കാലാവധി.

കമ്പനികളെല്ലാം വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചതോടെ ടെലികോം മേഖലയില്‍ മത്സരം ശക്തമാവുമെന്നുറപ്പായി.

Top