airtels rs 145 plan with 14gb data free voice calls

airtel

റിലയന്‍സ് ജിയോയുടെ ഓഫറുകളെ മറികടക്കാന്‍ വന്‍ സര്‍പ്രൈസ് ഓഫറുകളാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചത്, ഇനി പ്രഖ്യാപിക്കാന്‍ പോകുന്നതും. എത്ര നഷ്ടം വന്നാലും ജിയോക്കെതിരെ തനിച്ച് പോരാടാന്‍ ഒരുങ്ങുകയാണ് എയര്‍ടെല്‍.

റോമിങ് നിരക്കുകള്‍ നീക്കിയതിനു തൊട്ടുപിന്നാലെ മറ്റൊരു സര്‍പ്രൈസ് ഓഫര്‍ കൂടി എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നു. കേവലം 145 രൂപയ്ക്ക് 14 ജിബി ഡേറ്റ.

ജിയോയുടെ 303 ഡേറ്റ പാക്കേജിനെ മറികടക്കാന്‍ 145 രൂപയ്ക്ക് 14 ജിബി ഡേറ്റാ പാക്കേജിന് സാധിക്കുമെന്നാണ് എയര്‍ടെല്‍ കരുതുന്നത്. ദിവസം ഒരു ജിബി 4ജി ഡേറ്റ എന്ന ഓഫറിനെ വീഴ്ത്തുന്നതാണ് എയര്‍ടെല്ലിന്റെ 14 ജിബി ഡേറ്റ പാക്കേജ്. ഈ പാക്ക് ആഴ്ചകള്‍ക്കു മുന്‍പെ എയര്‍ടെല്‍ അവതരിപ്പിച്ചെന്നും സൂചനയുണ്ട്.

145 രൂപ പാക്കേജില്‍ ഫ്രീ ലോക്കല്‍, എസ്ടിഡി കോളുകളും ലഭിക്കും. ജിയോ 4ജി ഡേറ്റയാണ് നല്‍കുന്നതെങ്കില്‍ എയര്‍ടെല്‍ 14 ജിബി ഡേറ്റ 4ജി, 3ജി നെറ്റ്‌വര്‍ക്കിലും ഉപയോഗിക്കാം. ആപ്പ് വഴിയാണ് എയര്‍ടെല്‍ സ്‌പെഷ്യല്‍ ഓഫറുകള്‍ നല്‍കുന്നത്.

ഇതിനു പുറമെ എല്ലാ നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ ഫ്രീയായി വിളിക്കാന്‍ 349 പാക്ക് ആക്ടിവേറ്റ് ചെയ്യണം. ഇതിനു പുറമെ 149 രൂപയുടെ പാക്കേജും അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ പാക്കുകളുടെയും കാലാവധി 28 ദിവസമാണ്.

നിലവില്‍ 145 രൂപ പാക്കില്‍ 500 എംബി 4ജി ഡേറ്റയാണ് എയര്‍ടെല്‍ സാധാരണ ഓഫറായി നല്‍കുന്നത്. 345 പാക്കില്‍ ഒരു ജിബി ഡേറ്റയും നല്‍കുന്നുണ്ട്. 145 പാക്കില്‍ ഇപ്പോള്‍ എയര്‍ടെല്‍ ടു എയര്‍ടെല്‍ അണ്‍ലിമിറ്റഡ് കോള്‍ സേവനം നല്‍കുന്നുണ്ട്. ഈ പാക്കാണ് പരിഷ്‌കരിച്ച് 14ജിബി 4ജി ഡേറ്റ ഓഫര്‍ നല്‍കുന്നത്.

145, 149, 349 എന്നീ മൂന്നു പാക്കുകളാണ് റിലയന്‍സ് ജിയോയെ നേരിടാന്‍ എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

349 പാക്കിലും 14ജിബി ഡേറ്റ നല്‍കുന്നുണ്ട്. അതേസമയം, 14 ജിബി ഓഫര്‍ നിരവധി എയര്‍ടെല്‍ വരിക്കാര്‍ക്ക് മെസേജ് ലഭിച്ചതായി ട്വീറ്റ് ചെയ്തിട്ടുണ്ട്. രണ്ടു ദിവസം മുന്‍പ് തന്നെ ചില എയര്‍ടെല്‍ വരിക്കാര്‍ക്ക് ഈ മെസേജ് ലഭിച്ചിരുന്നു.

അതേസമയം, ചിലര്‍ക്ക് ഫെബ്രുവരി 20 മുതല്‍ 148 രൂപയ്ക്ക് 14ജിബി ഡേറ്റ നല്‍കിയതായും ട്വീറ്റുകള്‍ പറയുന്നു. മൈഎയര്‍ടെല്‍ ആപ്പില്‍ 14ജിബി ഡേറ്റ ഓഫര്‍ നേരത്തെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിനാല്‍ തന്ന ഈ പാക്കേജ് എല്ലാ വരിക്കാര്‍ക്കും ഉടന്‍ തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്.

Top