എയര്‍ടെല്ലിന്റെ 128 രൂപ പ്രീപെയ്ഡ് പ്ലാന്‍ വാലിഡിറ്റി 28 ദിവസം

യര്‍ടെല്‍ പുതിയ ഡാറ്റ പ്ലാന്‍ കൂടി അവതരിപ്പിച്ചു. 128 രൂപ വിലയുള്ള പുതിയ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. സ്മാര്‍ട്ട് റീചാര്‍ജ് പ്ലാന്‍ വിഭാഗത്തിലാണ് ഈ പ്ലാന്‍ അവതരിപ്പിച്ചത്. ഈ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് വാലിഡിറ്റി മാത്രം നല്‍കാനായി തയ്യാറാക്കിയിരിക്കുന്ന പ്ലാനാണ്. നിങ്ങള്‍ എയര്‍ടെല്‍ സിം ആക്ടീവ് ആയി വെക്കാന്‍ ഉദ്ദേശിക്കുകയും എന്നാല്‍ മറ്റ് ആനുകൂല്യങ്ങളൊന്നും ആ സിമിലൂടെ ആവശ്യമില്ല എന്ന് കരുതുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് 128 രൂപ പ്ലാന്‍.

എയര്‍ടെല്‍ 128 രൂപ സ്മാര്‍ട്ട് റീചാര്‍ജ് പ്ലാന്‍ 128 രൂപ സ്മാര്‍ട്ട് റീചാര്‍ജ് പ്ലാന്‍ ഉപയോക്താക്കള്‍ക്ക് കോളിംഗ്, ഡാറ്റ, മെസേജ് ആനുകൂല്യം എന്നിവ നല്‍കുന്നില്ല. ഉപയോക്താക്കള്‍ക്ക് 28 ദിവസത്തേക്ക് സര്‍വ്വീസ് തുടരാനായി നല്‍കുന്ന പ്ലാനാണ് ഇത്. എന്നാല്‍ ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ലോക്കല്‍, എസ്ടിഡി കോളുകള്‍ സെക്കന്‍ഡില്‍ 2.5 പൈസ നിരക്കില്‍ ലഭ്യമാകും. ലോക്കല്‍ എസ്എംഎസുകള്‍ക്ക് 1 രൂപയും നാഷണല്‍ എസ്എംഎസുകള്‍ക്ക് 1.5 രൂപയുമാണ് ഈ പ്ലാന്‍ റീചാര്‍ജ് ചെയ്താല്‍ ഈടാക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഒരു എംബിക്ക് 50 പൈസ എന്ന നിരക്കില്‍ ഡാറ്റയും ഉപയോഗിക്കാം.

 

Top