448 രൂപയ്ക്ക് എയര്‍ടെല്ലിന്റെ പുതിയ അണ്‍ലിമിറ്റഡ് പ്ലാന്‍

airtel

ന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായി പുതിയ അണ്‍ലിമിറ്റഡ് താരിഫ് പ്ലാന്‍ അവതരിപ്പിച്ചു.

ടെലികോം മേഖലയില്‍ ജിയോയുമായി മത്സരിക്കുന്നത് എയര്‍ടെല്ലാണ്.മൊബൈല്‍ മേഖലയിലും ഈ മത്സരം തുടരുകയാണ്.

രണ്ടു കമ്പനികളും 4ജി ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

എയര്‍ടെല്ലിന്റെ 448 രൂപ പ്ലാനില്‍ പ്രതിദിനം അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍, 1ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ ലഭിക്കും. 70 ദിവസമാണ് പ്ലാന്‍ വാലിഡിറ്റി.

എയര്‍ടെല്ലിന്റെ ഈ പുതിയ പ്ലാന്‍ എല്ലാ ഹാന്‍സെറ്റിലും ഉപയോഗിക്കാം.

എന്നാല്‍ എയര്‍ടെല്ലിന്റെ ചില പ്ലാനുകള്‍ 4ജി ഹാന്‍സെറ്റുകളില്‍ മാത്രമേ ലഭ്യമാകൂ.

പ്രതി ദിനം 300 മിനിറ്റും പ്രതി വാരം 1200 മിനിറ്റുമാണ് പ്ലാനിലെ വോയിസ് കോള്‍ സൗജന്യമായി ലഭിക്കുന്നത്.

പ്രതി ദിനം 1ജിബി ഡാറ്റ കഴിഞ്ഞാല്‍ ഡാറ്റ സ്പീഡ് 64kbps ആയി കുറയും.

Top