എയര്‍ടെല്ലിന്റെ 5G സാങ്കേതികവിദ്യ ; രാജ്യത്തെ ആദ്യ പ്രദര്‍ശനം സംഘടിപ്പിച്ചു

Airtel

ന്ത്യന്‍ ടെലികോം രംഗത്ത് പുതിയ സേവനവുമായി എയര്‍ടെല്‍. ഏറ്റവും വേഗതയേറിയ സേവനം ലഭ്യമാക്കുന്നതിനായി 5G സംവിധാനം അവതരിപ്പിക്കുകയാണ് എയര്‍ടെല്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇതിനു മുന്‍പെ കമ്പനി പുറത്തുവിട്ടിരുന്നു.

സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സനുമായി സഹകരിച്ചാണ് എയര്‍ടെല്‍ പുതിയ സംവിധാനം നടപ്പിലാക്കുന്നത്. 5ജി സാങ്കേതികവിദ്യയുടെ രാജ്യത്തെ ആദ്യ പ്രദര്‍ശനവും എറിക്‌സണ്‍ സംഘടിപ്പിച്ചു. എറിക്‌സന്റെ 5ജി ടെസ്റ്റ് ബെഡും 5ജി എന്‍ആര്‍ റേഡിയോയും ഉപയോഗിച്ചാണ് വെള്ളിയാഴ്ച്ച എറിക്‌സ് 5ജി എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ പ്രദര്‍ശനം നടത്തിയത്.

വേഗത്തില്‍ ഡാറ്റ പ്രദാനം ചെയ്യുന്ന 5ജി സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇന്ത്യന്‍ ടെലികോം ഓപറേറ്റര്‍ക്ക് 1.77 കോടിയുടെ ലാഭം ഉണ്ടാക്കാനുള്ള സാഹചര്യം 2026ല്‍ ലഭിക്കുമെന്നാണ് എറിക്‌സണ്‍ കമ്പനിയുടെ പ്രതീക്ഷ.

Top