മികച്ച ഓഫറുകളുമായി എയര്‍ടെല്ലിന്റെ 4ജി സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു

റിലയന്‍സ് ജിയോ 4ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങിയതിനു ശേഷം എയര്‍ടെല്ലും 4ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ്.

മുന്‍പ് എയര്‍ടെല്‍ കാര്‍ബണുമായി ചേര്‍ന്ന് കാര്‍ബണ്‍ A40 ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ എയര്‍ടെല്ലിന്റെ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഡാറ്റ ഓഫറുമായി എത്തിയിരുന്നു.

കാര്‍ബണിനു ശേഷം 4ജി അധിഷ്ടിത സ്മാര്‍ട്ട്‌ഫോണിനു വേണ്ടി എയര്‍ടെല്‍ ലാവയുമായി ഒന്നിച്ചു.

കാര്‍ബള്‍ A40 ഇന്ത്യന്‍ ഫോണിനെ പോലെ ഡാറ്റ കോള്‍ ബെനഫിറ്റുകള്‍ പുതിയ മോഡലിലും നല്‍കുന്നു.

കണക്കുകള്‍ പ്രകാരം എയര്‍ടെല്‍ ഇറക്കുന്ന ഫോണിന് 3,500 രൂപയാണ് വില. എന്നാല്‍ ഏതാണ്ട് 1,699 രൂപയ്ക്ക് ഈ ഫോണ്‍ ഉപയോക്താക്കള്‍ക്കു വാങ്ങാം.

പുതിയ ഫോണ്‍ വാങ്ങുന്നവര്‍ നിശ്ചിക കാലം ഫോണ്‍ ഉപയോഗിച്ചു കഴിയുമ്പോള്‍ ക്യാഷ് ബാക്ക് ഓഫറും ലഭിക്കുന്നു. ഓരോ മാസം കുറഞ്ഞ തുകയില്‍ റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ അണ്‍ലിമിറ്റഡ് ഡാറ്റ കോള്‍ ഓഫറുകള്‍ ലഭിക്കുന്നു.

കാര്‍ബണ്‍ A40 ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണില്‍ നിന്നും അത്രയധികം വ്യത്യസ്ഥമല്ല വരാനിരിക്കുന്ന ലാവ ഫോണ്‍.

2,899 രൂപയ്ക്കാണ കാര്‍ബണ്‍ A40 എത്തുന്നത്. മൂന്നു വര്‍ഷം വരെ തുടര്‍ച്ചയായി പ്രതിമാസ റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം.

അതേസമയം 1500 രൂപ റീഫണ്ട് ലഭിക്കും. അങ്ങനെ ഉപയോക്താക്കള്‍ക്ക് ഫോണ്‍ അവസാനം 1,399 രൂപയ്ക്ക് ലഭിക്കുന്നു.

Top