റീച്ചാര്‍ജ് പ്ലാനില്‍ മാറ്റവുമായി എയര്‍ടെല്‍; 558 രൂപ പ്രീപെയ്ഡ് റീച്ചാര്‍ജിന്റെ വാലിഡിറ്റി കുറച്ചു

റീച്ചാര്‍ജ് പ്ലാനില്‍ മറ്റൊരു മാറ്റവുമായി രംഗത്തെത്തിയിരിക്കുകയാണ് എയര്‍ടെല്‍. റീച്ചാര്‍ജുകളിലൊന്നായ 558 രൂപ പ്ലാനിന്റെ വാലിഡിറ്റി 56 ദിവസമായി കുറച്ചുകൊണ്ടാണ് എയര്‍ടെല്‍ എത്തിയിരിക്കുന്നത്. 558 രൂപയുടെ പ്ലാനിനൊപ്പം അണ്‍ലിമിറ്റഡ് വോയ്സ് കോളും നല്‍കുന്നു. പുതിയ റീച്ചാര്‍ജ് നിരക്കുകള്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ഇത്തരമൊരു പ്ലാനുമായി എയര്‍ടെല്‍ എത്തിയത്.

ഈ പ്ലാനിനൊപ്പം വിങ്ക് മ്യൂസിക് സബ്സ്‌ക്രിപ്ഷന്‍, എയര്‍ടെല്‍ എക്സ്ട്രീം ആപ്പ് പ്രീമിയം സബ്സ്‌ക്രിപ്ഷന്‍, ഫാസ്ടാഗിന് 100 രൂപ കാഷ്ബാക്ക്, ഷോ അക്കാദമിയുടെ നാലാഴ്ചത്തെ പരിശീലനം എന്നിവ പ്ലാനിനൊപ്പം ലഭിക്കും. ദിവസേന നൂറ് എസ്എംഎസും ലഭ്യമാകുന്നു.

പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിച്ചതിനുശേഷം 19 രൂപ മുതല്‍ 2398 രൂപ വരെയുള്ള പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് എയര്‍ടെലിന് ഇപ്പോഴുള്ളത്. കൂടാതെ വൈഫൈ വഴി ഫോണ്‍ വിളി സാധ്യമാക്കുന്ന വൈഫൈ കോളിങ് സേവനവും എയര്‍ടെല്‍ ആരംഭിച്ചു കഴിഞ്ഞു.

Top