പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകളുമായി എയര്‍ടെല്‍; 379 രൂപയുടെ പ്ലാനിന് 84 ദിവസം വാലിഡിറ്റി

airtel

യര്‍ടെല്‍ പുതിയ രണ്ട് പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു. 279 രൂപയുടേയും, 379 രൂപയുടേയും പ്ലാനുകളുമായാണ് എയര്‍ടെല്‍ എത്തിയത്.

279 രൂപയുടെ പ്ലാനില്‍ ഉപയോക്താവിന് പ്രതിദിനം 1.5 ജിബി അതിവേഗ ഡാറ്റ ഉപയോഗിക്കാം. ദിവസേന നൂറ് എസ്എംഎസും ലഭിക്കും. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.

കഴിഞ്ഞ ദിവസം എയര്‍ടെല്‍ 558 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി 56 ദിവസമാക്കി കുറച്ചിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ പ്ലാന്‍ അവതരിപ്പിച്ചത്. 379 രൂപയുടെ പ്ലാനിനാണ് 84 ദിവസം വാലിഡിറ്റി ലഭിക്കുക. ആറ് ജിബി ഡാറ്റയും 900 എസ്എംഎസും മാത്രമാണ് ഈ പ്ലാനില്‍ ലഭിക്കുക.

ഡിസംബര്‍ ആദ്യം മുതല്‍ എയര്‍ടെല്‍ പ്രീപെയ്ഡ് നിരക്ക് വര്‍ധിപ്പിച്ചതിവ് പിന്നാലെയാണ് പുതിയ രണ്ട് പ്ലാനുകള്‍ കൂടി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

Top