രാജ്യത്ത് 5ജി സേവനം ഉടനെ ആരംഭിക്കുമെന്ന് എയര്‍ടെല്‍

5 ജി സ്പെക്ട്രം ലേലം സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ തന്നെ രാജ്യത്ത് 5 ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് എയര്‍ടെല്‍. എയര്‍ടെലിന്റെ 5ജി സാങ്കേതികവിദ്യാ പ്രദര്‍ശനം സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ എയര്‍ടെലിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം നെറ്റ് വര്‍ക്കായ റിലയന്‍സ് ജിയോയെ നേരിടാനാണ് എയര്‍ടെല്‍ ലക്ഷ്യമിടുന്നത്. ഗുരുഗ്രാമിലെ കമ്പനിയുടെ നെറ്റ് വര്‍ക്ക് എക്സ്പീരിയന്‍സ് സെന്ററില്‍ എയര്‍ടെല്‍ 5ജി നെറ്റ് വര്‍ക്കിന്റെ മാതൃക പരീക്ഷിച്ചു. ടെലികോം വകുപ്പ് അനുവദിച്ച 3500 മെഗാഹെര്‍ട്സ് ബാന്റ് സ്പെക്ട്രത്തിലായിരുന്നു പരീക്ഷണം.

സ്പെക്ട്രം ലേലം കഴിഞ്ഞ് രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ 5ജി സേവനം ആരംഭിക്കുമെന്നാണ് എയര്‍ടെല്‍ സിടിഒ രണ്‍ദീപ് ശെഖോന്‍ പറഞ്ഞത്. 4ജി പ്ലാനുകള്‍ക്ക് സമാനമായ പ്ലാനുകളായിരിക്കും 5ജിയ്ക്കുമുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

Top