എയര്‍ടെല്‍ 49 രൂപയുടെ പ്ലാന്‍ പിന്‍വലിച്ചു

ന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍ 49 രൂപ വിലയുള്ള പ്ലാന്‍ പിന്‍വലിച്ചു. എയര്‍ടെല്ലിന്റെ ഏറ്റവും വില കുറഞ്ഞ പ്ലാന്‍ ആയിരുന്നു ഇത്. ഈ പ്ലാന്‍ പിന്‍വലിച്ചതോടെ ഏറ്റവും വില കുറഞ്ഞ എയര്‍ടെല്‍ പ്ലാന്‍ 79 രൂപ പ്ലാന്‍ ആയി മാറി. ഈ പ്ലാനിലൂടെ 64 രൂപ ടോക്ക് ടൈം ആണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കായി 200 എംബി ഡാറ്റയും ഈ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.

49 രൂപ പായ്ക്ക് ഉപയോക്താക്കള്‍ക്ക് 28 ദിവസം വാലഡിറ്റിയും 38 രൂപ ടോക്ടൈമും 100 എംബി ഡാറ്റയുമാണ് നല്‍കിയിരുന്നത്. കൊവിഡ് കാലത്ത് എന്‍ട്രി ലെവല്‍ പ്ലാനുകള്‍ ഉപയോക്താക്കളെ ആശങ്കപ്പെടാതെ തമ്മില്‍ ബന്ധപ്പെടാന്‍ സഹായിച്ചിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു.

Top