ഉപയോക്താക്കള്‍ക്ക് പുതിയ ഓഫറുമായി എയര്‍ടെല്‍

പയോക്താക്കള്‍ക്കായി പുതിയ രണ്ട് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍. 48,98 രൂപയുടെ രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ ടെലികോം സര്‍ക്കിളുകളിലെ ഉപയോക്താക്കള്‍ക്കും ഈ ഓഫറുകള്‍ ലഭ്യമാണ്. എയര്‍ടെല്ലിന്റെ വെബ്‌സൈറ്റില്‍ പുതിയ പ്ലാനുകളെ കുറിച്ച് വിവരങ്ങള്‍ ഒന്നുമില്ലെങ്കിലും മറ്റ് മൂന്നാംപാര്‍ട്ടി റീചാര്‍ജ് ആപ്പുകളില്‍ ഈ ഓഫറുകള്‍ കാണപ്പെടുന്നു എന്നാണ് എന്‍ഡിടിവി 360 റിപ്പോര്‍ട്ട് ചെയ്യുന്നത്.

48 രൂപയുടെ ഓഫറില്‍ 3ജിബി 4ജിയും 3ജിയും ലഭിക്കും. 98 രൂപയുടെ ഓഫറില്‍ 6ജിബി ഡേറ്റയാണ് ലഭിക്കുന്നത്. രണ്ട് ഓഫറിന്റെയും കാലാവധി 28 ദിവസമാണ്. 98 രൂപയുടെ ഓഫറിനൊപ്പം ദിവസം 10 നാഷണല്‍ എസ്എംഎസ് ഫ്രീയുണ്ട്.

Top