പ്രതിദിനം രണ്ട് ജി.ബി അതിവേഗ ഡാറ്റ; മികച്ച പ്ലാനുമായി ടെലികോം കമ്പനികള്‍

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പലരും ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം ആണ് ചെയ്യുന്നത്. മാത്രം പുതിയ അധ്യായന വര്‍ഷം തുടങ്ങിയതോടെ കുട്ടികള്‍ക്കാണങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുമുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഡാറ്റ നല്‍കുന്ന മികച്ച പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ടെലികോം കമ്പനികള്‍.

ജിയോ

ജിയോയുടെ 444 രൂപപ്ലാനില്‍ പ്രതിദിനം രണ്ട് ജി.ബി അതിവേഗ ഡാറ്റ ഉപയോഗിക്കാം.ജിയോ നമ്പറിലേയ്ക്ക് പരിധിയില്ലാതെ കോള്‍ ചെയ്യാം. മറ്റ് നെറ്റുവര്‍ക്കുകളിലേയ്ക്ക് 2,000 മിനുട്ട് കോളും ദിനംപ്രതി 100 എസ്എംഎസും സൗജന്യമാണ്. 56 ദിവസം കാലാവധിയുള്ള പ്ലാനിലൂടെ മൊത്തം 112 ജി.ബി ഡാറ്റയാണ് ലഭിക്കുക.

എയര്‍ടെല്‍

സമാനമായ പ്ലാനിന് ഭാരതി എയര്‍ടെല്‍ ഈടാക്കുന്നത് 499 രൂപയാണ്.പ്രതിദിനം രണ്ട് ജി.ബി അതിവേഗ ഡാറ്റ ഉപയോഗിക്കാം. പരിധിയില്ലാത്ത കോളുകളോടൊപ്പം 100 എസ്എംഎസും സൗജന്യമാണ്. 56 ദിവസമാണ് പ്ലാനിന്റെ കാലാവധി.

ബിഎസ്എന്‍എല്‍

ടെലികോം കമ്പനികളില്‍ താരതമ്യേന വിലകുറഞ്ഞ പ്ലാനാണ് ബിഎസ്എന്‍എലിന്റേത്. 365 രൂപയുടെ പ്ലാനില്‍ പ്രതിദിനം 2 ജി.ബി ഡാറ്റ ഉപയോഗിക്കാം. പരിധിയില്ലാതെ(ദിവസം 250 മിനുട്ട്) കോളുകളും സാധ്യമാണ്.
പ്രതിദിനം 100 എസ്എംഎസ് സൗജന്യമാണ്. 60 ദിവസമാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുകയെങ്കിലും 365 ദിവസംവരെ പ്ലാനിന്റെ വാലിഡിറ്റി നിലനില്‍ക്കും.

Top