airtel v fibre broadband offers 3 months free data

airte

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് സര്‍വീസ് തുടങ്ങി. ആദ്യ ഘട്ടത്തില്‍ കുറച്ചു പേര്‍ക്കു മാത്രമാണ് സേവനം നല്‍കുന്നത്.

വി ഫൈബര്‍ എന്ന പേരിലുള്ള ബ്രോഡ്ബാന്‍ഡ് പദ്ധതിയില്‍ 100 എംബിപിഎസ് വേഗം വരെ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഡേറ്റയോടൊപ്പം ഫ്രീയായി പരിധിയില്ലാതെ കോളും ചെയ്യാം. എയര്‍ടെല്‍ നിലവില്‍ 3.51 ലക്ഷം ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുണ്ട്. ഇതില്‍ ഭൂരിഭാഗവും വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നവരാണ്.

വി ഫൈബര്‍ പരീക്ഷണാടിസ്ഥാനത്തില്‍ മൂന്നു മാസത്തേക്ക് ഫ്രീയാണ്.

നിലവില്‍ ജിയോയും അതിവേഗ ബ്രോഡ്ബാന്‍ഡ് സര്‍വീസ് അവതരിപ്പിച്ചിരുന്നു. ഫ്രീ കോളിങ്, പരിധിയില്ലാ ഡേറ്റയാണ് ജിയോ ഓഫര്‍ ചെയ്യുന്നത്. ജിയോയും ആദ്യ മൂന്നു മാസം ഫ്രീയാണ്.

എയര്‍ടെല്ലിന്റെ 3.51 ഫിക്‌സഡ് ലൈന്‍ വരിക്കാര്‍ക്ക് പുതിയ പദ്ധതിയിലേക്ക് മാറാനും ഓഫര്‍ നല്‍കും. നിലവിലെ സംവിധാനങ്ങള്‍ക്കു പുറമെ 1,000 രൂപ വിലയുള്ള മോഡം വെച്ചാല്‍ വി ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ലഭിക്കും.

വി ഫൈബറിലെ അടിസ്ഥാന നിരക്ക് 599 രൂപയ്ക്ക് 10 ജിബി ഡേറ്റയാണ്. എന്നാല്‍ 1,299 രൂപയ്ക്ക് 60 ജിബി ഡേറ്റ പാക്കേജ് വാങ്ങുന്നവര്‍ക്കെ അണ്‍ലിമിറ്റഡ് കോള്‍ സേവനം ലഭിക്കൂ.

Top