ഓഹരി വില്‍പ്പനയിലൂടെ 21,000 കോടി സമാഹരിക്കാന്‍ എയര്‍ടെല്‍

airtel

മുംബൈ : ഓഹരി വില്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കാന്‍ ഭാരതി എയര്‍ടെല്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. 5ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായി നിലവിലെ ഓഹരി ഉടമകളില്‍ നിന്ന് തന്നെ പണം സമാഹരിക്കാനാണ് കമ്പനിയുടെ നീക്കം.

ഓഹരിക്ക് 535 രൂപ നിരക്കിലാവും വില്പന. വെള്ളിയാഴ്ച വിപണി അവസാനിച്ചപ്പോള്‍ 595.15 രൂപയായിരുന്നു ഓഹരി വില. 10 ശതമാനം ഇളവിലാണ് വില്പന. സ്ഥാപക ചെയര്‍മാന്‍ സുനില്‍ മിത്തല്‍ അടക്കം സ്ഥാപകര്‍ എല്ലാവരും ഈ ഓഹരികള്‍ വാങ്ങും എന്നാണ് സൂചന. പ്രമുഖ ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇപ്പോഴത്തെ ഓഹരി ഉടമകള്‍ക്ക് 14 ന് ഒന്ന് എന്ന കണക്കില്‍ പുതിയ ഓഹരികള്‍ വാങ്ങാം. നിലവില്‍ 352 ദശലക്ഷം വരിക്കാരുള്ള എയര്‍ടെല്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയാണ്. ഒന്നാം സ്ഥാനത്ത് മുകേഷ് അംബാനിയുടെ ജിയോ ആണ്.

Top