ജിയോയ്ക്ക് വെല്ലുവിളി, കുറഞ്ഞ വിലയില്‍ ഫോണ്‍ ഇറക്കാനൊരുങ്ങി എയര്‍ടെല്‍

airtel

ന്യൂഡല്‍ഹി: ജിയോയ്ക്ക് വെല്ലുവിളിയായി കുറഞ്ഞ വിലയില്‍ ഫോണുകള്‍ ഇറക്കാനുള്ള നീക്കവുമായി എയര്‍ടെല്‍.

1,399 രൂപയ്ക്കാവും എയര്‍ടെല്‍ ഫോണ്‍ ലഭ്യമാവുകയെന്നാണ് വിവരം. ‘മേരാ പെഹ്ലാ സ്മാര്‍ട്ട് ഫോണ്‍’ എന്ന പേരിലാകും ഫോണുകളെത്തുക.

കാര്‍ബണിന്റെ എ40 എന്ന മോഡലായിരിക്കും എയര്‍ടെല്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുക. പരിധിയില്ലാത്ത കോളുകളും ഡാറ്റയും ലഭിക്കാനുള്ള പ്രത്യേക പാക്കേജുള്‍പ്പടെയായിരിക്കും ഫോണുകള്‍ വിതരണം ചെയ്യുകയെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

 

 

Top