പുതിയ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍ ; 129 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളും, ഡേറ്റയും

airtel new offer

പുതിയ ‘സര്‍പ്രൈസ്’ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍. 28 ദിവസ കാലാവധിയുള്ള 129 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍ ഒരു ജിബി ഡേറ്റയും ലഭിക്കും. ഇതോടൊപ്പം എയര്‍ടെല്‍ ഹലോ ട്യൂണും ഫ്രീയായി കിട്ടും. 129 രൂപ പ്ലാന്‍ ചില സര്‍ക്കിളുകളില്‍ തിരഞ്ഞെടുത്ത വരിക്കാര്‍ക്ക് മാത്രമാണ് നല്‍കുക. മൈ എയര്‍ടെല്‍ ആപ്പ് വഴിയാണ് ഓഫര്‍ അറിയാനാകുക.

കഴിഞ്ഞ ആഴ്ചയാണ് എയര്‍ടെല്ലിന്റെ 219 രൂപ പ്ലാന്‍ അവതരിപ്പിച്ചത്. ദിവസം 1.4 ജിബി ഡേറ്റ ലഭിക്കുന്ന ഈ പ്ലാനിന്റെ കാലാവധിയും 28 ദിവസമാണ്.

Top